
ദില്ലി : ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ രാജിവെച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു. മെഡിക്കല്‍ ഉപദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയില്‍ തിരികെയെത്തിയത്. ഇന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 67 (എ) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഈ കത്താണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്.
അതേസമയം ജഗദീപ് ധന്‍കറിന്റെ രാജിയില്‍ മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ധന്‍കറുടെ നീക്കം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. അടുത്ത നടപടി ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു.