വിജയ സ്പർശം
ഗണിതം മധുരം പദ്ധതിക്ക് തുടക്കമായി

കൊണ്ടോട്ടി :ഗണിതശാസ്ത്രത്തില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസം ദുരീകരിക്കുന്നതിനും ഗണിത പഠനം കൂടുതല്‍ ആസ്വാദ്യകരമാക്കുന്നതിനും
‘വിജയഭേരി- വിജയ സ്പർശം’ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആവിഷ്‌കരിച്ച ഗണിതം മധുരം പദ്ധതി സ്കൂൾ സെമിനാർ ഹാളിൽ വെച്ചു സ്കൂൾ ഹെഡ്മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിജയസ്പർശം കോ ഓർഡിനേറ്റർ കെ.എം. ഇസ്മായിൽ അധ്യക്ഷത
ചടങ്ങില്‍ ദേശിയതല ഗണിതശാസ്ത്ര റിസോഴ്‌സ് പേഴ്‌സണായിരുന്ന ഷമീം ഓടക്കൽ ക്ലാസ് നയിച്ചു.
വഹിച്ചു.സ്കൂളിൽ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ക്ലാസ് നടത്തപെടുന്നത്.
ക്ലാസിലെ കുട്ടികളുടെ പുരോഗതി വിലയിരുത്താൻ കുട്ടികൾക്ക്‌ പ്രത്യേക പരീക്ഷകളും യോഗങ്ങളും നടത്തുന്നുണ്ട്‌.
സ്റ്റാഫ് സെക്രട്ടറി
കെ.എസ്.രോഹിണി , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത, വിജയഭേരി കോ ഓർഡിനേറ്റർ എം.നഷീദ,
കെ. സയ്യിദ് സമാൻ , കെ.എം .ജംഷിയ ,ദിൽന. പി,
തുടങ്ങിയവര്‍ സംബന്ധിച്ചു

error: Content is protected !!