വഖഫ് നിയമനം: സമസ്‌ത നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച നാളെ

കോഴിക്കോട്: സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ചർച്ച ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നിന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ചർച്ചയ്ക്കായി ഏഴംഗ സംഘത്തെ സമസ്ത നിയോഗിച്ചു. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ

https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

വഖഫ് നിയമന വിഷയത്തിൽ, വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിട്ടതിൽ യോജിപ്പില്ലെന്ന് ജിഫ്രി മുത്തുക്കോയത്തങ്ങൾ നേരത്തെ വ്യക്തമാക്കായിരുന്നു. സംഘടനയുടെ നിലപാടിൽ മാറ്റമില്ലെന്നും പ്രതിഷേധം തുടരുമെന്നും സമസ്ത അറിയിച്ചിരുന്നു. എന്നാൽ സമരമല്ല, പ്രതിഷേധമാണ് സമസ്തയുടെ മാർഗമെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിക്കുന്നു. ചർച്ചയുടെ വരും വരായ്കകൾ നിശ്ചയിച്ചതിനു ശേഷം മാത്രം സമരം എന്ന നിലപാടാണ് അദ്ദേഹം പറഞ്ഞത്.

ചൊവ്വാഴ്ചത്തെ ചർച്ചയിൽ ആലിക്കുട്ടി മുസ്ല്യാരെ കൂടാതെ സമദ് പൂക്കോട്ടൂർ, ഡോ. എൻ.എ.എം. അബ്ദുൾ ഖാദർ, മുക്കം ഉമർ ഫൈസി, കെ. മോയിൻകുട്ടി മാസ്റ്റർ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. വഖഫ് വിഷയത്തിലെ വിയോജിപ്പുകൾ ചർച്ചയിൽ ഇവർ മുഖ്യമന്ത്രിയെ ധരിപ്പിക്കും. അതിനിടെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ 9 ന് കോഴിക്കോട് വഖഫ് സംരക്ഷണ റാലി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് മുമ്പ് ഈ കാര്യത്തിൽ തീരുമാനമാക്കി സമുദായത്തിൽ നിന്നുള്ള പ്രതി ഷേധം കുറയ്ക്കാനാണ് സർക്കാർ ആലോചന.

error: Content is protected !!