Saturday, August 16

താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ്എസ്എഫ് കമ്മിറ്റി വീൽ ചെയറുകൾ വിതരണം ചെയ്തു

തിരൂരങ്ങാടി : ഗോൾഡൻ ഫിഫ്റ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഗവ.താലൂക്ക് ഹോസ്പിറ്റലിലേക്ക് എസ് എസ് എഫ് തെന്നല വെസ്റ്റ് ബസാർ യൂണിറ്റ് കമ്മിറ്റിയുടെ കീഴിൽ വീൽ ചെയറുകൾ വിതരണം നടത്തി. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ സ്വാദിഖലി ബുഖാരിയിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജന.സെക്രട്ടറി സഈദ് സകരിയ ചെറുമുക്ക്, ഫിനാ.സെക്രട്ടറി അബ്ദുള്ള സഖാഫി വേങ്ങര, യൂണിറ്റ് പ്രസിഡന്റ്‌ സ്വഫ്‌വാൻ മുസ്‌ലിയാർ, ദഖ്‌വാൻ അഹ്സനി, കെ.വി മുഹമ്മദ്‌ സ്വഫ്‌വാൻ, ഇബ്രാഹിം, ഹാഷിം, അജ്നാസ് എന്നിവർ പങ്കെടുത്തു.

error: Content is protected !!