ദില്ലി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സികളില്‍ നിന്നും നീക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം. നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ധനമന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആര്‍ബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാര്‍ലമെന്റില്‍ പറഞ്ഞു.
ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉള്‍പ്പെടെയുള ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ പലപ്പോഴായി ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം ലോക്സഭയില്‍ വ്യക്തമാക്കി.