മകനോടൊപ്പം ബൈക്ക് യാത്രക്കിടെ സാരി കുടുങ്ങി റോഡിൽ വീണു സ്ത്രീക്ക് പരിക്ക്
കോട്ടക്കൽ : മകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ സാരി ടയറിനുള്ളിൽ കുടുങ്ങി സ്ത്രീ റോഡിൽ തലയിടിച്ചു വീണു പരിക്കേറ്റു. കോട്ടക്കൽ തോക്കാം പാറ സ്വദേശി ദേവി (63) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ചാണ് അപകടം. പരിക്ക് പറ്റിയ ദേവിയെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.