
മധ്യപ്രദേശ് : വഖഫ് സ്വത്തുക്കളില്‍ അനധികൃതമായി താമസിച്ചിരുന്ന വ്യക്തിക്കെതിരെ മധ്യപ്രദേശ് വഖഫ് ബോര്‍ഡ് 27 കോടി രൂപയുടെ റിക്കവറി നോട്ടീസ് പുറപ്പെടുവിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറി തുകയാണിത്. ഇദാര യതീം ഖാനയുടെ മാനേജര്‍ ഷാഹിദ് അലി ഖാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വഖഫ് ബോര്‍ഡ് സ്വത്ത് തന്റേതാണെന്ന് വ്യാജമായി അവകാശപ്പെട്ട് അത് വാടകയ്ക്ക് നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള കേസ്.
വഖഫിന്റെ കീഴില്‍വരുന്ന 200 കടകള്‍ വാടകയ്ക്ക് നല്‍കി ഷാഹിദ് അലി ഖാന്‍ 24.85 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് കേസ്. വഖഫ് ബോര്‍ഡ് ചട്ടങ്ങള്‍ ലംഘിച്ചതായും ആരോപിക്കപ്പെടുന്നു. തിരിച്ചുപിടിക്കുന്ന തുക പാവപ്പെട്ട മുസ്ലീം അനാഥരുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ഉപയോഗിക്കുമെന്ന് വഖഫ് ബോര്‍ഡ് അറിയിച്ചു.