Saturday, August 16

കൊടിഞ്ഞിയിൽ ‘മഞ്ഞ മഴ!!’

നന്നമ്പ്ര: കൊടിഞ്ഞിയിൽ ‘മഞ്ഞ മഴ!!’. കൊടിഞ്ഞി കടുവാളൂർ പത്തൂർ ബഷീറിൻ്റെ വീട്ടിലാണ് ‘മഞ്ഞ മഴ’ പോലെ അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നത്.
ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ദ്രാവകം തുള്ളികളായി പെയ്തിറങ്ങുകയായിരുന്നു. ദ്രാവകം തുടച്ചാൽ മാഞ്ഞു പോകുന്നുണ്ടെങ്കിലും

രൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.
വീട്ടിൽ മതിലിൻ്റെ തേപ്പ് ജോലിക്കിടെ തൊഴിലാളികളായ താനൂർ സ്വദേശികളായ രാജു, ദിലീപ്, കൊടിഞ്ഞി കുറൂൽ സ്വദേശി ഇസ്മായിൽ എന്നിവരാണ് ആദ്യം മഞ്ഞ മഴ ശ്രദ്ധിച്ചത്.
തേച്ച മതിലിൽ തുള്ളികളായി പതിച്ചത് ശ്രദ്ധിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനങ്ങളിലും, ഇലകളിലും മഴത്തുള്ളികൾ മഞ്ഞ പുള്ളികളായി കാണപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പറമ്പിൽ പല ഭാഗത്തായി മഞ്ഞത്തുള്ളികൾ കാണപ്പെടുന്നതായി ബഷീർ പറഞ്ഞു.
ഈയിടെ ഇടുക്കി അടക്കം പല സ്ഥലങ്ങളിലും ഈ പ്രതിഭാസം കാണപ്പെടുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

error: Content is protected !!