വേങ്ങരയിൽ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വേങ്ങര : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 12 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.

വേങ്ങര കണ്ണാട്ടിപ്പടി നൊട്ടപ്പുറം മണ്ണിൽ അനിൽ (43) ആണ് പിടിയിലായത്. വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം ജില്ലാ ആന്റിനർകോട്ട് സ്പെഷ്യൽ ടീമും ചേർന്ന് ഇന്നലെ വൈകിട്ട് വേങ്ങര ഗാന്ധിക്കുന്നു കോളനിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതിക്കെതിരെ കവർച്ച, വധശ്രമം തുടങ്ങിയ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ബഹു മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ SI ഗിരീഷ് എം, ASI അശോകൻ, ജില്ലാ ആന്റി നർക്കോട്ടിക് സ്കോട് അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ, R ഷഹേഷ്, സിറാജ്ജുദ്ധീൻ K, മോഹനദാസ്,സൽമാൻ, ഫൈസൽ, റൈഹാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തിവരുന്നത്.

error: Content is protected !!