ചായപ്പാത്രം കൊണ്ട് ജ്യേഷ്ഠന്റെ മർദനമേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി : ചായപ്പാത്രംകൊണ്ട് ജ്യേഷ്ഠൻ മർദിച്ചു; ഗുരുതര പരുക്കേറ്റ അനുജൻ മരിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുളിക്കൽ കൊട്ടപ്പുറം വലിയ പറമ്പ് സ്വദേശി ഉണ്യത്തിപറമ്പ് ടി.പി.ഫൈസൽ (35) ആണ് മരിച്ചത്. ഫൈസലിനെ 12നു രാവിലെ വീട്ടിൽ വച്ച് ജ്യേഷ്ഠൻ ഷാജഹാൻ ചായപ്പാത്രം കൊണ്ടു മർദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്നു പോലീസ്. 12 ന് രാവിലെ 8 മണിക്ക് വീട്ടിൽ വെച്ചാണ് സംഭവം. മരണപ്പെട്ടു പോയ പിതാവിനെ കുറ്റപ്പെടുത്തി യത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ ജ്യേഷ്ഠൻ ഷാജഹാൻ ഡൈനിങ് ഹാളിലുണ്ടായിരുന്ന ചായ പാത്രം കൊണ്ട് തലയിലും നെറ്റിയിലും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു. ഫൈസൽ ഇന്ന് വൈകിട്ട് മരിച്ചു.

സംഭവത്തിൽ ജ്യേഷ്ഠൻ ടി പി ഷാജഹാനെ (40)

,പോലീസ് അറസ്റ്റ്‌ ചെയ്തു.

ടി.പി.ഷാജഹാൻ (40) റിമാൻഡിൽ ആണ്. കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ്.

error: Content is protected !!