
ആലുവ: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ജിബിന്‍ വെള്ളം വാങ്ങാന്‍ ആലുവ സ്റ്റേഷനില്‍ ഇറങ്ങി. ശേഷം നീങ്ങി തുടങ്ങിയ ട്രെയിനില്‍ തിരിച്ച് കയറാന്‍ ശ്രമിക്കുമ്പോഴാണ് ജിബിന്‍ പാളത്തിലേക്ക് വീണത്. ഉടന്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.