Wednesday, October 15

മൊറയൂരിൽ മിന്നലേറ്റ യുവാവ് മരിച്ചു

കൊണ്ടോട്ടി : മിന്നലേറ്റ് ഗുരുതരമായി പരുക്കേറ്റ കിഴിശ്ശേരി സ്വദേശി മരിച്ചു.
പുളിയക്കോട് മേൽമുറി മഠത്തിൽ മുഹമ്മദിന്റെ മകൻ സിറാജുദ്ദീൻ (ഷാജിമോൻ -40) ആണ് ഇന്നു പുലർച്ചെ മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൊറയൂർ മഞ്ഞപ്പുലത്ത്പാറയിൽ വീടിന്റെ നിർമാണ ജോലിക്കിടെ ആയിരുന്നു കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ധീൻ (40), റഫീഖ് (38) എന്നിവർക്ക് മിന്നലേറ്റത്. ഇരുവരെയും

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാജിമോൻ ഇന്ന് മരണപ്പെടുകയായിരുന്നു.

error: Content is protected !!