Sunday, August 17

തെയ്യാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു

തെയ്യാല കല്ലത്താണിയിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുർശിദിനും (18) കാർ യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാത്രി 10.30 നാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനനെ കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം. തെയ്യാല അൽഫാ ബേക്കറിയിലെ ജീവനക്കാരനാണ് സിനാൻ. കബറടക്കം ബുധനാഴ്ച.

error: Content is protected !!