ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു


തിരൂരങ്ങാടി: ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു.
കൊടിഞ്ഞി കടുവാളൂർ സ്വദേശിയും ചെമ്മാട് കൊടിഞ്ഞി റോഡ് പത്തൂർ മെഡിക്കൽസ് ഉടമയുമായ പത്തൂർ ഫസലുൽ ഹഖിന്റെ ഭാര്യ കുന്നുമ്മൽ മറിയാമു(52) ആണ് മരണപ്പെട്ടത്.
ഭർത്താവടങ്ങുന്ന കുടുംബത്തോടൊപ്പം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോയതായിരുന്നു.
അടുത്തിടെ മദീനയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു.
ദിവസങ്ങളായി ചുമ ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.
മക്കൾ: നൗഫൽ, നൗഫിദ.
മരുമക്കൾ: ഷംലു(വൈലത്തൂർ), ഫർസിൻ(ചേളാരി).
മക്കയിൽ മറവ് ചെയ്യും.

error: Content is protected !!