പാലിയേറ്റീവ് കെയറിനായി യൂത്ത്ലീഗിന്റെ ബിരിയാണി ചലഞ്ച്

തിരൂരങ്ങാടി: നിർദ്ധരരായ രോഗികൾക്ക് കൈത്താങ്ങായി കക്കാട് ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആരംഭിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിനുള്ള ധന സമാഹരണാർത്ഥം സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. 3000 ത്തോളം ബിരിയാണി പാക്കറ്റുകൾ പ്രത്യേക കണ്ടയ്നർ ബോക്സിൽ സമയബന്ധിതമായി വീടുകളിൽ എത്തിച്ചു. ജനകീയ പങ്കാളിത്തത്തോടെയും ചിട്ടയായ സംഘാടനത്തിലൂടെയും ഒരുക്കിയ ചലഞ്ച് പൊതു സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റി. വിവിധ മേഖലയിലുള്ളവർ ബിരിയാണി ചലഞ്ച് പന്തൽ സന്ദർശിച്ചു. കെ.പി.എ മജീദ് എം.എൽ.എ വിതരണോദ്ഘാടം നടത്തി. ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് ജാഫർ കൊയപ്പ, ജനറൽ സെക്രട്ടറി കെ.ടി ഷാഹുൽ ഹമീദ്, ഇക്ബാൽ കല്ലുങ്ങൽ, ഒ.സി ബാവ, എം.പി ഹംസ, ഒ. ഷൗക്കത്തലി മാസ്റ്റർ, സയ്യിദ് അബ്ദുറഹിമാൻ ജിഫ്‌രി, ജംഷീർ ചപ്പങ്ങത്തിൽ, എം.കെ ജൈസൽ, ജംഷിഖ് ബാബു, അനീസ് കൂരിയാടൻ, കെ. മുഹീനുൽ ഇസ്‌ലാം, ലവ കുഞ്ഞഹമ്മദ് മാസ്റ്റർ, അബു ചപ്പങ്ങത്തിൽ, ഒടുങ്ങാട്ട് ഇസ്മായിൽ, എം.കെ ഷബീർ, ഇ.വി ഷൗക്കത്തലി, പി.കെ ഷമീം, ഇസ്ഹാഖ് കാരാടൻ, സി.കെ ജാഫർ, ആഷിക്, എം.പി റാഷിദ് എന്നിവർ നേതൃത്വം നൽകി. എം.കെ ബാവ, സി.എച്ച് മഹ്മൂദാജി, യു.എ റസാഖ്, സി.പി ഇസ്മായിൽ, യു.കെ മുസ്തഫ മാസ്റ്റർ, റഫീഖ് പാറക്കൽ, എം. അബ്ദുറഹിമാൻ കുട്ടി, സി.എച്ച് അബൂബക്കർ സിദ്ധീഖ്, അയ്യൂബ് തലാപ്പിൽ എന്നിവർ ബിരിയാണി ചലഞ്ച് പന്തൽ സന്ദർശിച്ചു.

error: Content is protected !!