
തെന്നല: ദേശീയപാതയിൽ ബസ് ബൈക്കിലിടിച്ച് പരുക്കേറ്റ യുവതി മരിച്ചു. തെന്നല തറയിൽ സ്വദേശിയും മുൻ പഞ്ചായത്ത് അംഗവുമായ വെങ്കടത്തിയിൽ കുഞ്ഞിമുഹമ്മദിന്റെ മകൾ മുബഷിറ (28) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് തെന്നല വാളക്കുളം പെരുമ്പുഴ സ്വദേശി പാലേരി മൻസൂറിനും (36) പരിക്കേറ്റിരുന്നു.
ബുധനാഴ്ച രാത്രി 9.15 ന് എടരിക്കോട് മമ്മാലിപ്പടിയിൽ വെച്ചാണ് അപകടം. മുബഷിറയും മന്സൂറും ബൈക്കിൽ വെന്നിയൂരിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുമ്പോൾ മമ്മാലിപ്പടി എക്സിറ്റിലേക്ക് കയറി ഇറക്കം ഇറങ്ങി വരുമ്പോൾ പിന്നിൽ നിന്നും ബസിടിക്കുകയായിരുന്നു. തിരൂരങ്ങാടി ടുഡേ. ഇരുവരും പരിക്കേറ്റ് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മുബഷിറ ഇന്നലെ രാത്രി മരിച്ചു.
മയ്യിത്ത് വെള്ളിയാഴ്ച തെന്നല തറയിൽ ജുമാ മസ്ജിദിൽ ഖബറടക്കും.
മക്കൾ: ഫാത്തിമ മനാൽ, ഫാത്തിമ മൈസൽ