
ബി.എഡ്. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ട്രയല്‍ അലോട്ട്‌മെന്റ് 23-ന് വൈകീട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനും അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും 24 മുതല്‍ 26 വരെ അവസരമുണ്ടായിരിക്കും. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017 പി.ആര്‍. 973/2021
സ്‌പെഷ്യല്‍ ബി.എഡ്. റാങ്ക് ലിസ്റ്റ്
കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ സ്‌പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിന്റെ റാങ്ക്‌ലിസ്റ്റ് 30-ന് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 1 മുതല്‍ 3 വരെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കോളേജുകള്‍ പ്രവേശനം നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് https://admission.uoc.ac.in ഫോണ്‍ 0494 2407016, 7017 പി.ആര്‍. 974/2021
ഫിസിഷ്യന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിഷ്യന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 26. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 975/2021
പരീക്ഷാ ഫലം
സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
2019 പ്രവേശനം സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ എം.ടി.ടി.എം. നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
2019 സ്‌കീം രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം. പി.ആര്‍. 976/2021
പരീക്ഷ
മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28-ന് നടക്കും. പി.ആര്‍. 977/2021
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ നവംബര്‍ 1 വരെയും ഫീസടച്ച് നവംബര്‍ 2 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ബി.ആര്‍ക്ക്. 5, 8, സെമസ്റ്റര്‍, കമ്പൈന്റ് 7-8 സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ 28 വരെയും പത്താം സെമസ്റ്ററിന് 27 വരെയും 170 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് നവംബര്‍ 1 വരെ രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ലിങ്ക് 18 മുതല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബര്‍ 2 വരെയും ഫീസടച്ച് നവംബര്‍ 3 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം