പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശിക്ക് ഗുരുതര പരിക്ക്

പരപ്പനങ്ങാടി : പഴയ ടോൾ ബൂത്തിനു സമീപം മധ്യവയസ്കനായ തമിഴ്നാട് സ്വദേശിക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ചിദംബരം സ്വദേശി ശെന്തിൽ എന്ന ആൾക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ കൈ അറ്റു പോയിട്ടുണ്ട്. പരിക്കേറ്റ ഇയാൾക്ക് പരപ്പനങ്ങാടി യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

ഇദ്ദേഹം തെന്നല, കുണ്ടൂർ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആളാണ്. കുണ്ടൂർ അത്താണിക്കൽ ആണ് താമസം എന്നാണ് അറിയുന്നത്. ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

error: Content is protected !!