
തിരൂരങ്ങാടി : ലഹരി മാഫിയ ക്രിമിനല്‍ വാഴ്ച അധികാര നിസ്സംഗതക്കെതിരെ സമര യൗവ്വനം എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികളിടക്കം വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ചെമ്മാട് ടൗണില്‍ നൈറ്റ് മാര്‍ച്ച് നടത്തിയത്. ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി.എസ് ഉമര്‍ തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
നിരവധി വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികള്‍ നൈറ്റ് മാര്‍ച്ചിന് അണിനിരന്നു. ഫ്രറ്റേണിറ്റി മണ്ഡലം പ്രസിഡന്റ് ഇര്‍ഷാദ് വി.കെ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം ഷാരൂണ്‍ അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഫസലു റാസിഖ് പള്ളിപ്പടി സ്വാഗതവും ഫിദ.എന്‍ കൊടിഞ്ഞി നന്ദിയും പറഞ്ഞു. പി.പി മുസമ്മില്‍ ,അസ്‌ല ,വി .കെ അഫ്‌ല, ഗദ്ധാഫി തയ്യില്‍, ഇന്‍സമാമുല്‍ ഹഖ്, ഇര്‍ഫാന്‍, മര്‍വാന്‍, അനസ്, മാജിദ്, ഇഹ്ജാസ്, ആഷിഖ്, ശഹീം എന്നിവര്‍ സംബന്ധിച്ചു