കുവൈത്ത് തൊഴിലാളി ക്യാമ്പിലെ തീപിടുത്തം ; മരിച്ച 49 പേരില്‍ 11 പേര്‍ മലയാളികള്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുവൈത്ത് : കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49 പേരില്‍ 11 പേര്‍ മലയാളികള്‍ എന്ന് സ്ഥിരീകരിച്ചു. മരിച്ചവരില്‍ 21 പേര്‍ ഇന്ത്യക്കാരാണ്. കൂടാതെ ചികിത്സയില്‍ കഴിയുന്നതിലധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മംഗെഫിലെ ലേബര്‍ ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

49 പേരില്‍ 21 പേരുടെ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. ഇതില്‍ 11 പേര്‍ മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍. പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയില്‍ തീ പടര്‍ന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്.

പുലര്‍ച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവന്‍ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാന്‍ ഉള്ള വ്യഗ്രതയില്‍ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേര്‍ ചികിത്സയിലാണ്. അഞ്ച് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.

മരിച്ച 49 പേരില്‍ 21 പേരുടെ വിവരങ്ങള്‍

  1. ഷിബു വര്‍ഗീസ്
    2 തോമസ് ജോസഫ്
    3.പ്രവീണ്‍ മാധവ് സിംഗ്
    4.ഷമീര്‍
  2. 5 ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി
    6 ഭുനാഫ് റിച്ചാര്‍ഡ് റോയ് ആനന്ദ
    7.കേളു പൊന്മലേരി
    8 സ്റ്റീഫിന്‍ എബ്രഹാം സാബു
    9 അനില്‍ ഗിരി
    10.മുഹമ്മദ് ഷെരീഫ് ഷെരീഫ
    11.സാജു വര്‍ഗീസ്
  3. 12. ദ്വാരികേഷ് പട്ടനായക്
    13 മുരളീധരന്‍ പി.വി
    14 വിശ്വാസ് കൃഷ്ണന്‍
    15 അരുണ്‍ ബാബു
    16സാജന്‍ ജോര്‍ജ്
    17 രഞ്ജിത്ത് കുണ്ടടുക്കം
  4. 18. റെയ്മണ്ട് മഗ്പന്തയ് ഗഹോല്‍
    19.ജീസസ് ഒലിവറോസ് ലോപ്‌സ്
    20 ആകാശ് ശശിധരന്‍ നായര്‍
    21 ഡെന്നി ബേബി കരുണാകരന്‍ എന്നിവരാണ് മരിച്ചത്.

അല്‍ അദാന്‍ ആശുപത്രിയില്‍ 30 ഇന്ത്യക്കാര്‍ ചികിത്സയിലുണ്ട്. അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഫര്‍വാനിയ ആശുപത്രിയില്‍ 6 പേര്‍ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പരിക്ക് പറ്റി ചികിത്സയില്‍ ഉള്ളവര്‍ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവന്‍ സഹായവും നല്‍കുമെന്ന് അംബാസഡര്‍ അറിയിച്ചു.

error: Content is protected !!