
മഞ്ചേരി : മഞ്ചേരിക്ക് സമീപം ചെങ്ങരയില്‍ വിനോദയാത്രയ്ക്ക് സഞ്ചരിച്ച ബസ് വൈദ്യുതി കാലില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ബസിലുണ്ടായിരുന്ന 13 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3.30 നാണ് സംഭവം. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച 3 ടൂറിസ്റ്റ് ബസുകളില്‍ ഒന്നാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഘം മൈസൂരുവിലേക്ക് തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആയിഷ (13), നേഹ (14), ഐറിന്‍ (14), റീമ (14), അനോള്‍ (14), ഹന (13), ആന്‍ഡ്രിയ (14), അല്‍ഫോന്‍സ (14), അനോള്‍ (14), ആന്‍മരിയ (14), സീറ (14), പാര്‍വതി (14), മീനു (14), എലിസ (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ 108 ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി സ്വദേശത്തേക്ക് തിരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.