
തിരക്കുള്ള ബസില്‍ പതിനാറുകാരിയെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റു ചെയ്ത 75കാരനായ പൂവാലനെ കോടതി റിമാൻഡ് ചെയ്തു.
പാലക്കാട് നെല്ലിക്കാട്ടിരി കളത്തില്‍പ്പറന്പില്‍ ദിവാകരനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.40നാണ് സംഭവം. പട്ടാന്പിയില്‍ നിന്നു പൊന്നാനിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബസ് നീലിയാട് എത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി പെണ്‍കുട്ടിയെ മോശവിചാരത്തോടെ സ്പര്‍ശിച്ച് ശല്യം ചെയ്യുകയായിരുന്നു.
പലതവണ താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോള്‍ സഹയാത്രികയായ യുവതിയോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഉച്ചയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17 വരെ റിമാൻഡ് ചെയ്ത പൊന്നാനി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതിയിലേക്കയച്ചു.