Thursday, November 13

കുളിപ്പിക്കാൻ എണ്ണ തേപ്പിച്ചു നൽകിയ 2 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ : എണ്ണ തേപ്പിച്ച് കുളിപ്പിക്കാനായി നൽകിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉമ്മയുടെ കയ്യിൽ നിന്ന് കിണറ്റിൽ വീണ് മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ഹിലാൽ മൻസിൽ ജാബിർ – മുബഷിറ ദമ്പതികളുടെ 2 മാസം പ്രായമുള്ള അമീഷ് അലൻ ജാബിർ ആണ് മരിച്ചത്. രാവിലെ 9.30 ന് വീട്ടിനകത്തെ കുളിമുറിയിൽ വെച്ച് കുളിപ്പിക്കുന്നതിന് വേണ്ടി കുട്ടിയുടെ ഉമ്മൂമ്മ കുട്ടിയെ എണ്ണ തേപ്പിച്ച ശേഷം മുബഷിറയുട കയ്യിൽ കൊടുത്തപ്പോൾ കുട്ടി അബദ്ധത്തിൽ വീട്ടിലെ കിണറ്റിൽ വീഴുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. മാതാവ് അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ഓടിയെത്തി കുഞ്ഞിനെ പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

.

error: Content is protected !!