തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസില്‍ 20 കാരന്‍ പിടിയില്‍. പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ഐ ടി ആക്ടുകള്‍ പ്രകാരം അയിരൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.