തിരൂരങ്ങാടി യെത്തീംഖാന പ്ലാറ്റിനം ജൂബിലി വർണ്ണാഭമായി ; 500ല്‍ പരം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത കുടുംബ സംഗമം ശ്രദ്ധേയമായി

തിരൂരങ്ങാടി : യെത്തീംഖാന പ്ലാറ്റിനം ജൂബിലി യുവനീർ പ്രകാശനവും യത്തീംഖാന പൂർവ്വ വിദ്യാർത്ഥി വാർഷിക കുടുംബ സംഗമവും കെ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യത്തീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം കെ ബാബാ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഠനം പൂർത്തിയാക്കിയ 500ല്‍ പരം പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു.

പ്ലാറ്റിനം ജൂബിലി സുവനീർ യത്തീംഖാന പൂർവവിദ്യാർത്ഥി പ്രൊഫസർ അബൂബക്കർ ഏലംകുളത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ യത്തീംഖാന മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ കെ .മുഹമ്മദ് കുട്ടി ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ , സി എച്ച് മഹ്മൂദ് ഹാജി, പി എം എ സലാം , കെ.സി. അയ്യൂബ് , പി ഒ ഹംസ മാസ്റ്റർ, പാതാരി മുഹമ്മദ് മാസ്റ്റർ , എൻ പി അബൂ മാസ്റ്റർ , ഇബ്രാഹിം പുനത്തിൽ , ഡോക്ടർ മൊയ്തുപ്പ, അബ്ദുള്ള എൻജിനീയർ , അസൈൻ കോഡൂർ , അബ്ദു മാസ്റ്റർ വളാഞ്ചേരി , അബ്ദുൽ ഖാദർ മാസ്റ്റർ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു

സംഘടനാ സെക്രട്ടറി പി വി ഹുസൈൻ സ്വാഗതമാശംസിച്ചു . ടി പി അബ്ദുൽ റഷീദ് നന്ദി ആശംസിച്ചു , എം അബ്ദുൽ ഖാദർ ഓമാനൂർ , മുനീർ താനാളൂർ , എസ് ഖിളർ, നിഷാദ് പി കെ , വി പി മുഹമ്മദ് ബഷീർ ഹംസകോയ പി, എ.പി. സുലൈഖ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

error: Content is protected !!