Saturday, October 17

ഗവര്‍ണര്‍ക്ക് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു.

ഗവര്‍ണര്‍ക്ക് പരുക്കില്ല

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഞ്ചരിച്ച വാഹനത്തിന് അകമ്പടി പോയ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ മൂന്നിയൂര്‍ വെളിമുക്ക് പാലക്കല്‍ വച്ചാണ് അപകടം.
വിവിധ പരിപാടികളില്‍ പങ്കെടുത്ത് കോഴിക്കോട് നിന്ന് മടങ്ങുന്നതിനിടെ വൈകീട്ട് 5.10 നാണ് അപകടം. മൂന്‍പില്‍ 2 പൈലറ്റ് വാഹനങ്ങള്‍, പിറകില്‍ എസ്‌കോര്‍ട്ട്, സ്‌പെയര്‍ വണ്ടി എന്നിവ ഉള്‍പ്പെടെ 5 വണ്ടികളാണ് ഉണ്ടായിരുന്നത്. മുന്‍പിലെ വാഹനം പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയെങ്കിലും ഏറ്റവും പിറകിലുണ്ടായിരുന്ന വാഹനത്തിന് ബ്രേക്ക് കിട്ടിയില്ല. ഇത് മുന്‍പിലെ വാഹനത്തിലും ഈ വാഹനം അതിന് മുന്‍പിലെ വാഹനത്തിലും ഇടിക്കുകയായിരുന്നു. ഗവര്‍ണര്‍ക്കും മറ്റാര്‍ക്കും പരിക്കില്ല. വാഹനങ്ങള്‍ തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഗവര്‍ണര്‍ മടങ്ങുകയും ചെയ്തു.