Wednesday, September 2

മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് നഴ്‌സ് അവസരങ്ങള്‍

മെഡിക്കല്‍ ഓഫീസര്‍ നിയമനം

നിലമ്പൂര്‍ ജില്ലാശുപത്രിയില്‍ വിമുക്തി ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. എം.ഡി/ഡി.പി.എം ഇന്‍സ സൈക്യാട്രി അല്ലെങ്കില്‍ എം.ബി.ബി.എസും ഒരു വര്‍ഷം സൈക്യാട്രിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ 17ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തുന്ന ഇന്റര്‍വ്യൂയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0483 2737857

ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ്

വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ നിലവിലുള്ള ഒഴിവിലേക്ക് അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. യോഗ്യരായ അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം നവംബര്‍  എട്ടിന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.