Tuesday, September 1

സംസ്ഥാനത്ത് ഇന്ന് 51,887 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 24 മരണം

തിരുവനന്തപുരം: കേരളത്തിൽ 51,887 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9331, തൃശൂർ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂർ 2081, വയനാട് 1000, കാസർകോട് 552 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 1063 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 55,600 ആയി.

കോവിഡ് 19: ജില്ലയില്‍ 2838 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി ഒന്നിന്) 2838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആകെ 9614 സാമ്പിളുകളാണ് പരിശോധിച്ചത്. 2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 58 കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 105 പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253