Sunday, October 18

കൊണ്ടോട്ടി ബസ്സപകടം: മരിച്ചത് മൊറയൂർ സ്വദേശിനിയായ നഴ്‌സ്

കൊണ്ടോട്ടി ബൈപാസ് റോഡിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസ് മറിഞ്ഞ് യാത്രക്കാരി മരിച്ചു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച മൊറയൂർ സ്വദേശിനി സി.വിജി (27) ആണ് മരിച്ചത് എന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്‌സിംഗ് ഓഫിസർ ആണ് വിജി. ഇരുപതോളം യാത്രക്കാർക്ക് പരുക്ക്. ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയവരെ ഉടൻ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് വൈദ്യുതി തൂൺ തകർന്നു.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ലോറി നിയന്ത്രണം വിട്ട് എത്തുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.