Wednesday, October 21

കൊടിഞ്ഞി കുറുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഇന്ന്

പ്രസിദ്ധമായ കൊടിഞ്ഞി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഇന്ന് വെള്ളി വിവിധ പരിപാടികളോടെ നടക്കും. ഗണപതി ഹോമം, ഉച്ചപൂജ, കലശം എഴുന്നള്ളിപ്പ്, ദീപാരാധന, അരിതാലപ്പൊലി, രാത്രി വെളിമുക്ക് ശ്രീധരൻ സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ നടക്കും. ഉത്സവം അറിയിച്ചു കൊണ്ട് പൂതൻ പ്രദേശം മുഴുവൻ ഊരു ചുറ്റി. പൂതൻ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. നാടിന്റെ ഉത്സവം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ഭാരവാഹികൾ