Tuesday, September 1

പുഴയിൽ ചാടിയ പതിനേഴുകാരിയെ യുവാക്കൾ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി: പൂരപ്പുഴ പാലത്തിൽ നിന്നും
പുഴയിൽ ചാടിയ വിദ്യാർത്ഥിനിയെ യുവാക്കൾ ചേർന്ന് രക്ഷപ്പെടുത്തി. പരപ്പനങ്ങാടി പുത്തിരിക്കൽ സ്വദേശിനി 17വയസ്സുകാരി ഇന്ന് ഉച്ചക്ക് ഒരുമണിയോടെ പൂരപ്പുഴ പാലത്തിൽനിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. പരിസരത്ത് നിൽക്കുകയായിരുന്ന ചിറമംഗലം അറ്റത്തങ്ങാടി സ്വദേശികളായ ഷാഹിദ്, ഹസിബ്, ഫസലു റഹ്മാൻ എന്നിവരുടെ ശ്രദ്ധയിൽ പെട്ടതോടെ മൂവരും അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

ഉടൻ പരപ്പനങ്ങാടി ജനസേവ ഹോസ്പിറ്റലിൽ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്
ഡോക്ടർമാർ അറിയിച്ചു. കൃത്യ സമയത്ത് ഹോസ്പിറ്റൽ എത്തിക്കാനും ബന്ധുക്കളെ കണ്ടെത്താനും
പരപ്പനങ്ങാടി 23-ാം ഡിവിഷൻ

കൗൺസിലർ ജാഫറലി അറ്റത്തങ്ങാടി വലിയ പങ്കുവഹിച്ചതായും ഇവർ പറഞ്ഞു.