Tuesday, September 1

കണ്ണൂർ മട്ടന്നൂരിൽ സ്ഫോടനം, രണ്ട് പേർ മരിച്ചു

കണ്ണൂർ: മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. അസം സ്വദേശികളായ ഫസല്‍ഹഖ്(52), ശഹീദുല്‍(24) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സാരമായി പരിക്കേറ്റ ശഹീദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതര സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ വാടകയ്ക്കു താമസിക്കുന്ന ഓടുമേഞ്ഞ വീട്ടില്‍ ബുധനാഴ്ച വൈകീട്ടായിരുന്നു ഉഗ്രസ്ഫോടനം. റോഡരികിലെ പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് താമസ സ്ഥലത്തെ വാടക വീട്ടില്‍ സൂക്ഷിക്കുന്നവരാണ് മരണപ്പെട്ടവരും സഹവാസികളും.

സാധനങ്ങള്‍ വീട്ടിൽ നിറഞ്ഞാല്‍ അവ വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്യാറുള്ളത്. മട്ടന്നൂര്‍ പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി