Tuesday, October 27

കക്കാട് കടകളിൽ മോഷണം

തിരൂരങ്ങാടി: കക്കാട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കക്കാട് ചെറുമുക്ക് റോഡിലുള്ള ന്യൂ വി പി സ്റ്റോർ, ഒയാസിസ് ഹോട്ടൽ എന്നീ കടകളിലാണ് മോഷണം നടന്നത്. രണ്ട് കടകളിലും പൂട്ട് പൊട്ടിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ഇന്ന് പുലർച്ചെ 2 30 ആയിരുന്നു മോഷണം. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കടയിലുള്ള സിസിടിവി യിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മൂന്ന് പേരാണ് മോഷ്ടിക്കാൻ കടയിൽ കടന്നത്. ഹോട്ടലിൽ നിന്ന് ചെറിയ തുകയാണ് നഷ്ടപ്പെട്ടത്. തിരൂരങ്ങാടി പോലീസ് പരാതി നൽകി.

cctv footage