Friday, October 16

ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

തിരൂർക്കാട് : ബൈക്കപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ (19) ആണ് മരിച്ചത്.
തിരൂർക്കാട് നസ്‌റ കോളേജ് ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളേജ് യൂണിയൻ ഇലക്ഷനിൽ ഫൈൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE


ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗമാണ്. കബറടക്കം ഇന്ന്.

മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം, ആർഷിദ.