Thursday, September 3

കോട്ടക്കല്‍ അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി ; രണ്ടു പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: കോട്ടക്കല്‍ പുത്തൂരിന് സമീപം അരിച്ചോളില്‍ സ്‌കൂട്ടറിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു പേര്‍ക്ക് പരിക്ക്. സ്‌കൂട്ടര്‍ യാത്രികരായ പെരിന്തല്‍മണ്ണ ഏലംകുളം വാഴമ്പാട്ട് മുഹമ്മദ് ഷഹദ്(25), മണ്ണാര്‍ക്കാട് കുറുങ്ങാട്ടില്‍ നന്ദന(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ യാണ് അപകടം നടന്നത്. ഇരുവരും പെരിന്തല്‍മണ്ണ ആശുപത്രിയിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.

അരിച്ചോള്‍ ഇറക്കത്തില്‍ ഷഹദും നന്നൃന്ദനയും സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശുശ്രൂഷകള്‍ നല്‍കി ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നന്ദനയുടെ പരിക്ക് ഗുരുതരമല്ല.