കാണാതായ വയോധികനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായ വയോധികനെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാണിപാറ സ്വദേശി രാജനെയാണ് (80) മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.