Thursday, October 22

നടക്കാം ഇനി തിരകൾക്കൊപ്പം: താനൂർ ഒട്ടുമ്പുറം ബീച്ചിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം നാളെ

താനൂർ : തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ജില്ലയിലെ താനൂർ ഒട്ടുമ്പുറം ബീച്ചിൽ സജ്ജീകരിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് നാളെ (ഏപ്രിൽ 23) നാടിനുസമർപ്പിക്കും. രാവിലെ ഒൻപതിന് കേരളടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കടലിൽ നിന്ന് 100 മീറ്ററോളം കാൽ നടയായി സവാരി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. പെരുന്നാൾ സമയമായതിനാൽ വൻ തോതിൽ സന്ദർശകർ ഉണ്ടാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്.