Thursday, September 3

മലപ്പുറത്ത് 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന് 32 വര്‍ഷം കഠിന തടവ്

മലപ്പുറം : പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മദ്രസാധ്യാപകന് 32 വര്‍ഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോള്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ ആണ് പെരിന്തല്‍മണ്ണ അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് അനില്‍കുമാര്‍ ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

2017 മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള കാലയവിലാണ് ഉമ്മര്‍ ഫാറൂഖ് കുട്ടിയെ പീഡിപ്പിച്ചത്. പുലാമന്തോളിലെ മദ്രസയിലേക്ക് 13 കാരനെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പെരിന്തല്‍മണ്ണ സിഐ ബിനു ടിഎസ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. സപ്ന പി. പരമേശ്വരന്‍ ഹാജരായി.