Wednesday, September 2

താനൂര്‍ ബോട്ട് ദുരന്തം; ബോട്ട് ഉടമ നാസര്‍ അറസ്റ്റില്‍

താനൂരില്‍ 22 പേരുടെ ജീവന്‍ കവര്‍ന്ന ബോട്ടപകടത്തില്‍ ബോട്ടുടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍പ്പോയിരുന്നു. നേരത്തെ ഇയാള്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു.

ഇതിനിടയില്‍ നാസറിന്റെ വാഹനം കൊച്ചിയില്‍ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പിടികൂടിയത്. നാസറിന്റെ സഹോദരനും അയല്‍വാസിയും വാഹനത്തില്‍ ഉണ്ടായിരുന്നു. ബോട്ടുനിര്‍മാണത്തിലെ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചായിരുന്നു അറ്റ്‌ലാന്റിക് എന്ന ബോട്ട് സര്‍വീസ് നടത്തിയരുന്നത് എന്നാണ് കണ്ടെത്തില്‍.