Tuesday, October 20

താനൂര്‍ ബോട്ടപകടം ; ഉമ്മറിനും ഫൈസലിനും ആദരം

22 മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുത്ത താനൂര്‍ ബോട്ടപകടത്തില്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായ പറപ്പൂര്‍ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ഉമ്മര്‍ എംകെ, ഫൈസല്‍ വി.ടി (മുസ്ലിം ലീഗ് എമര്‍ജെന്‍സി സര്‍വീസ് ടീം) എന്നിവര്‍ക്ക് ആദരം. സംസ്ഥാന കമ്മിറ്റിയുടെ സ്‌നേഹോപഹാരം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്നും ഉമ്മറും ഫൈസലും ഏറ്റുവാങ്ങി.

മുസ്ലിംലീഗ് എമര്‍ജന്‍സി സര്‍വീസ് (എംഇഎസ്ടി) ചെയര്‍മാന്‍ സയ്യിദ്ദ് മുനവ്വറലി ശിഹാബ് തങ്ങള്‍,
സ്റ്റേറ്റ് പ്രസിഡന്റ് സലാം കോഴിക്കോട്, സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അനീസ് മേനാട്ടില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജലീല്‍ പരപ്പനങ്ങാടി, ഷാഫി പട്ടാമ്പി, തസ്‌നീം പെരുമണ്ണ,അഫ്‌സല്‍ തൃശ്ശൂര്‍ എന്നിവര്‍ സംബന്ധിച്ചു.