Thursday, September 3

പരപ്പനാട് വ്യാപാരോത്സവിന് കൊടിയിറങ്ങി ; ബംബർ സമ്മാനം മാരുതി കാറ് പ്രേമ പ്രഭ ടി വി എസ് ഷോറൂമിൽ നിന്ന് നൽകിയ കൂപ്പണിന്

പരപ്പനങ്ങാടി : ആറുമാസക്കാലമായി പരപ്പനങ്ങാടിയിലെ വ്യാപാരികൾ നടത്തിവരുന്ന പരപ്പനാട് വ്യാപാരി ഉത്സവം 2023 ന് വർണ്ണപ്പകിട്ടാർന്ന സമാപ്തി. മുൻ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ബംബർ സമ്മാന നറുക്കെടുപ്പ് സംഗമം ഉദ്ഘാടനം ചെയ്തു. മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് അഷ്റഫ് കുഞ്ഞാവാസ് അധ്യക്ഷത വഹിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഉപാധ്യക്ഷൻ ബഷീർ കാടാമ്പുഴയും, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഉസ്മാൻ അമ്മാറമ്പത്തും ബംബർ സമ്മാന നറുക്കെടുപ്പിന് നേതൃത്വം നൽകി. ആശംസകൾ അർപ്പിച്ച് മുസ്ഥഫതങ്ങൾ മുസ്ലീംലീഗ്‌ ,ഷാജഹാൻ കോൺഗ്രസ്സ്, ഗിരീഷ്‌ തോട്ടത്തിൽ സി പി ഐ, ജയദേവൻ B J P , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാർ ബാവ , തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് മുജീബ് ദിൽദാർ, മണ്ഡലം ജ:സെക്രട്ടറി ഷാജി കാടേങ്ങൽ മർച്ചൻസ് അസോസിയേഷൻ ജ: സെക്രട്ടറി വിനോദ് AV യൂണിറ്റ് ഭാരവാഹികളായ ഹരീഷ്,ചുക്കാൻ ഇബ്രാഹിം ഹാജി, എം വി മുഹമ്മദലി, മാനു ഹാജി, ഇബ്രാഹിം ഹാജി, ഷൗക്കത്ത് ഷാസ് , ഫിറോസ് സറാമിക്ക് ,സ്റ്റാർ മുനീർ ,നഹാസ് ഹോസ്പിറ്റൽ മാനേജർ അഹമ്മദലി, എസ് എസ് ജ്വല്ലറി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വാജിദ് ,Teens മേനേജിംഗ് ഡയറക്ടർ ഗഫൂർ കുത്താവാസ് ,യൂത്ത്’ വിംഗ് ഭാരവാഹികളായ ആബിദ് മിന,ഷമീർ അബ്ഷാസ്,സിയാദ് ടോയ്സ് മാൾ,എന്നിവർ നേതൃത്വം നൽകി.