Saturday, October 24

കക്കാട് നിയന്ത്രണം വിട്ട കാർ സുരക്ഷശിലയിൽ ഇടിച്ച് അപകടം

തിരൂരങ്ങാടി : ദേശീയപാതയിൽ കക്കാട് നിയന്ത്രണം വിട്ട കാർ സുരക്ഷശിലയിൽ ഇടിച്ച് അപകടം, ഒരാൾക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3.30 നാണ് അപകടം. മൂകാംബിക യിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ നിർമാണം നടക്കുന്നതിനാൽ സർവീസ് റോഡിൽ സുരക്ഷക്കായി സ്ഥാപിച്ച കോണ്ഗ്രീറ്റ് കട്ടയിൽ

ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സാജന് പരിക്കേറ്റു. ഇയാളെ എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.