Wednesday, September 2

ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു ; സിദ്ധാര്‍ത്ഥന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് എസ്എഫ്‌ഐ. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ പ്രമുഖ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തു. അതുവച്ചുപൊറുപ്പിക്കാനാവില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാന്‍ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. സംഘടന ആത്മപരിശോധന നടത്തുമെന്ന് അഫ്‌സല്‍ പറഞ്ഞു.