Friday, September 4

നിലമ്പൂരില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ച് വയസായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

നിലമ്പൂര്‍ : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈന്‍ (53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പലഹാരം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.