Friday, September 4

നിയമസഭാ മാര്‍ച്ച് : പികെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം 37 പേര്‍ക്ക് ജാമ്യം

തിരൂവനന്തപുരം : കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്.

50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പൊലിസ് റിപ്പോര്‍ട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു.