Thursday, September 17

Tag: Pk firoz

നിയമസഭാ മാര്‍ച്ച് : പികെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം 37 പേര്‍ക്ക് ജാമ്യം
Kerala

നിയമസഭാ മാര്‍ച്ച് : പികെ ഫിറോസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം 37 പേര്‍ക്ക് ജാമ്യം

തിരൂവനന്തപുരം : കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ പൊലിസ് റിപ്പോര്‍ട്ട്. പ്രതികള്‍ ഈ പണം കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്നും പാസ്‌പോര്‍ട്ട് ഉള്ളവര്‍ മൂന്നു ദിവസത്തിനുള്ളില്‍ കോടതിയില്‍ പാസ്‌പോര്‍ട്ട് ഹാജരാക്കണമെന്നും ഉപാധിയില്‍ പറയുന്നു....
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; പി കെ ഫിറോസ് അറസ്റ്റില്‍
Breaking news

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം ; പി കെ ഫിറോസ് അറസ്റ്റില്‍

കോഴിക്കോട് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റില്‍. തിരുവനന്തപുരം പാളയത്ത് വെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് തിരുവനന്തപുരത്ത് നടന്ന യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസ്‌കതമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയും നിരവധിപേര്‍ക്ക് പരുക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. പൊതു മുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, ഗതാഗതം സ്തംഭിപ്പിക്കല്‍ എന്നിവയാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് ഫിറോസ്. നേരത്തെ 28 യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അല്‍പസമയത്തിനകം പി കെ ഫിറോസിനെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു....