Monday, October 19

അടുക്കളയും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരൂരങ്ങാടി : അടുക്കളയുടെ ഭാഗവും ശുചിമുറിയും ഉൾപ്പെടെ ഇടിഞ്ഞു താഴ്ന്നു, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മമ്പുറം ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ ഉടമസ്‌ഥതയിലുള്ള വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ വാടകക്ക് താമസിക്കുന്ന യുവതി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അടുക്കളയിൽ നിന്നും അകത്തേക്ക് പോയ അൽപ്പ നേരം കഴിഞ്ഞപ്പോഴാണ് കിണർ ഇടിഞ്ഞു വീണത്. അടുക്കളയുടെ ഭാഗവും ശുചി മുറിയുടെ ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം. വീട് അപകട ഭീഷണിയിലാണ്.

വീഡിയോ

https://fb.watch/zY2Dm1yNvw