Monday, October 19

നാല് വര്‍ഷത്തെ പ്രണയം ; വിദേശത്തേക്ക് പോയി വന്നതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി ; യുവാവ് അറസ്റ്റില്‍

പാലക്കാട്: നെന്മാറയില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. മേലാര്‍കോട് സ്വദേശി ഗിരീഷ് ആണ് അറസ്റ്റിലായത്. ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.