
വേങ്ങര, പരപ്പനങ്ങാടി, കൊണ്ടോട്ടി ഉപജില്ലകളിലെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് തേഞ്ഞിപ്പലം ആസ്ഥാനമായി പുതിയ വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു. പെരുവള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) വേങ്ങര ഉപജില്ലാ
പ്രതിഭാദരം അധ്യാപകദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു 2011 ൽ
യു.ഡി.എഫ് സർക്കാർ ഈ നിർദ്ദേശം പരിഗണിഗണനക്ക് എടുത്തിരുന്നെങ്കിലും നടപ്പാക്കാനായില്ലന്നും എം എൽ എ പറഞ്ഞു.
റിട്ട എഇഒ കടക്കോട്ടിരി വീരാൻകുട്ടി,
സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് സ്റ്റേറ്റ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട ബഷീർ അഹമ്മദ്, അസിസ്റ്റന്റ് ജില്ലാ കമ്മീഷണർ ആയ ഷമീർ
എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഉപജില്ലാ പ്രസിഡന്റ് എ.പി. നൗഫൽ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, കെ.ടി. അമാനുല്ല, ബാബു ശിഹാബ്, ബഷീർ അഹമ്മദ്, ഹനീഫ , ആസിഫ് മാസ്റ്റർ, സമീർ തുടങ്ങിയവർ
മുനീർ സി.
സംസാരിച്ചു.
