Tuesday, September 15

മുണ്ടക്കുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി : കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കിഴിശ്ശേരി മുണ്ടിലാക്കൽ സ്വദേശി അമ്പലക്കണി വീട്ടിൽ സ്രാമ്പിയേക്കൽ എൻ.പി അബ്ദുവിൻ്റെ മകൻ മുഹമ്മദ് നവാസ് ശരീഫ് (26) ആണ് മരിച്ചത്. മുണ്ടക്കുളം മൂച്ചിക്കലിൽ ഇന്ന് രാത്രി 10.30നാണ് അപകടം. കൊണ്ടോട്ടി ജപ്പാൻ സ്‌ക്വയറിൽ ജീവനക്കാരനാണ് നവാസ് ശരീഫ്.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ബുധനാഴ്ച കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ വലിയ ജുമുഅത്ത് പള്ളിയിൽ. മാതാവ്: ഹസീന. സഹോദരങ്ങൾ: ഫവാസ്, ഫസ്‌ന, ജസ്‌ന.